റൂട്ട് കനാൽ ചെയ്ത പല്ലിൽ കഴിക്കുന്നത് ഒഴിവാക്കുക. സ്ഥിരമായ ഫില്ലിംഗ് അല്ലെങ്കിൽ ക്രൗൺ വെയ്ക്കുന്നതുവരെ കടുപ്പമുള്ളതോ ഒട്ടിപ്പിടിക്കുന്നതോ ആയ ഭക്ഷണം ചവയ്ക്കരുത്
ചെറിയ വേദനയോ സെൻസിറ്റിവിറ്റിയോ സാധാരണമാണ്. ഡോക്ടർ നൽകിയിരിക്കുന്ന വേദനാശമന ഗുളികകൾ നിർദ്ദേശിച്ച പ്രകാരം മാത്രം കഴിക്കുക.
ചികിത്സ നടത്തിയ ഭാഗത്ത് വൃത്തിയായി ബ്രഷ് ചെയ്യുകയും ഡെന്റൽ ഫ്ലോസ് ഉപയോഗിക്കുകയും ചെയ്യുക.
കഠിനമായ വേദന, വീക്കം, അല്ലെങ്കിൽ താൽക്കാലിക ഫില്ലിംഗ് അടർന്നു പോയാൽ ഉടൻ ഡോക്ടറെ അറിയിക്കുക.
സ്ഥിരമായ ക്രൗൺ അല്ലെങ്കിൽ ഫില്ലിംഗ് വെയ്ക്കാനായി ഡോക്ടറുടെ നിർദേശപ്രകാരമുള്ള തീയതിയിൽ ഹോസ്പിറ്റലിലേക്ക് തിരിച്ചെത്തുക. താൽക്കാലിക ഫില്ലിംഗ് ദീർഘകാല ഉപയോഗത്തിന് അനുയോജ്യമല്ല.
പല്ലുകൾ സംരക്ഷിക്കാനുള്ള ടിപ്പുകൾക്കും ട്രിക്കുകൾക്കുമായി നമ്മുടെ ഇൻസ്റ്റാഗ്രാം ചാനൽ സന്ദർശ്ശിക്കു.